001
എന്റെ നാട്.......!അതിന്റെ നന്മ .......! അതില്‍ എന്റെ പങ്ക്.......!!!
            "   മണ്ണില്‍ പണിയും കരങ്ങളുണ്ട്
                 മണ്ണുപോലൊട്ടുന്ന സ്നേഹമുണ്ട്
                 നാടന്‍ മനസ്സിന്റെ നേരുമുണ്ട്
                 നാട്ടറവിന്റെ വെളിച്ചമുണ്ട്
                 നാടന്‍കരുത്തിന്റെ വീറുമുണ്ട്
                 നാമൊന്നുണര്‍ന്നാല്‍ കുതിച്ചുപായാം...


ഗ്രാമത്തിന്റെ മണവും മമതയും പച്ചപ്പുമെല്ലാം
കുറച്ചെങ്കിലും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കു വേണ്ടി..,
ഗ്രാമത്തെക്കുറിച്ചറിഞ്ഞതൊക്കെയും
ഇതിലൂടെ കൈമാറുകയാണ്,
നിങ്ങളുടെ അബോധമനസ്സിലേക്ക് നിങ്ങളറിയാതെ
വീണുപോയ നിറവും മണവും രുചിയുമെല്ലാം
ഇതിലൂടെ തിരിച്ചു കൊണ്ടുവരാനായാല്‍ ..,
ടി.വി.പുരം ഗ്രാമത്തിന്റെ ശേഷിക്കുന്ന
പാടങ്ങളിലും പുഴകളിലുമായി വീണ്ടും
ഒരു ബാല്യം കൂടി ഞങ്ങള്‍ ആഘോഷിക്കും...

                      ഏവരുടേയും ആഭിപ്രായങ്ങളും,
                                        നിര്‍ദ്ദേശങ്ങളും - ഞങ്ങള്‍ക്ക് -
                      ഒരു പ്രചോദനമായിരിക്കും...
                                             സ്നേഹപൂര്‍വ്വം,
                       ടി.വി.പുരം ഗോവിന്ദ് , അനൂപ് ഡി ഫിലിപ്പ്